ആ സംഭവങ്ങള്‍ ചാനലില്‍ അഭിനയിച്ച് കാണിക്കേണ്ടതില്ല

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 11 ജനുവരി 2013 (11:32 IST)
PRO
സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളുടെ പുനരാവിഷ്‌കാര ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന് നിര്‍ദേശം.

വാര്‍ത്താവിതരണ മന്ത്രാലയമാണ് ഈ നിര്‍ദേശം നല്‍കിയത്. ഡല്‍ഹി കൂട്ടമാനഭംഗത്തിന്റ പുനരാവിഷ്‌കൃത ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന് സോണി ടെലിവിഷനോട് മന്ത്രാലയം ആവശ്യപ്പെട്ടു

സോണിയുടെ വിനോദ ചാനലിലെ ക്രൈം പട്രോള്‍ ദസ്തക്കറെന്ന പ്രോഗ്രാമില്‍ കൂട്ടമാനഭംഗത്തിന്റ പുനരാവിഷ്‌കാര ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ നിര്‍ദേശം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :