കോഴിക്കോട്|
WEBDUNIA|
Last Modified ശനി, 16 നവംബര്‍ 2013 (08:27 IST)
PRO
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് വയനാട്, ഇടുക്കി, ജില്ലകളില്‍ പൂര്‍ണമായും പാലക്കാട് ജില്ലയിലെ അട്ടപ്പാടി, കണ്ണൂര്‍ ജില്ലയിലെയും മലപ്പുറത്തെയും മലയോരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും എല്‍ഡിഎഫ് ഹര്‍ത്താല്‍.
രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഇടുക്കിയിലും അട്ടപ്പാടിയിലും മലപ്പുറത്തും കേരളകോണ്‍ഗ്രസ്സും ഹൈറേഞ്ച് സംരക്ഷണസമിതിയും കര്‍ഷക കൂട്ടായ്മയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയില്‍ ശനിയാഴ്ച എല്‍ഡിഎഫ്. നടത്തുന്ന ഹര്‍ത്താലില്‍നിന്ന് ശബരിമല തീര്‍ത്ഥാടകരെയും അവശ്യസര്‍വ്വീസുകളെയും ഒഴിവാക്കി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാന ഹര്‍ത്താല്‍ നടത്താന്‍ എല്‍ഡിഎഫ്.യോഗം തീരുമാനിച്ചിരിക്കുകയാണ്.