മുഖ്യമന്ത്രിക്കെതിരെ നടത്തിയ അക്രമത്തിന് തെളിവുണ്ടെന്ന് മന്ത്രി കെസി ജോസഫ്
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
മുഖ്യമന്ത്രിക്കെതിരെ നടത്തിയ അക്രമത്തിന് തെളിവുണ്ടെന്ന് മന്ത്രി കെസി ജോസഫ് പറഞ്ഞു. അക്രമാസക്തരായവര്‍ മുഖ്യമന്ത്രിക്ക് നേരെ ഓടിക്കൂടി. ചില്ല് തകര്‍ത്ത കല്ല് മുഖ്യമന്ത്രിയുടെ നെഞ്ചിലാണ് പതിച്ചത്. നെഞ്ചില്‍ പതിച്ച കല്ലാണ് തെറിച്ച് മറുഭാഗത്തെ ചില്ല് തകര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിന് നിയന്ത്രിക്കാവുന്നതിലും അപ്പുറമായിരുന്നു കാര്യങ്ങള്‍. കാള്‍ട്ടെക്‌സ് ജംഗ്ഷന്‍ മുതല്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഈ അക്രമപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തെളിവുണ്ട്. സംഭവത്തിന് ശേഷം അടുത്ത ദിവസം ഹര്‍ത്താല്‍ നടത്തണമെന്നാവശ്യപ്പെട്ട് നിരവധി ഫോണ്‍കോളുകളാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ ആക്രമണം സിപിഎം വളച്ചൊടിക്കുകയാണ് ചെയ്തത്. ഖേദം പ്രകടിപ്പിക്കാനുള്ള മര്യാദപോലും കാണിച്ചില്ല. മുഖ്യമന്ത്രിയുടെ പരിപാടികള്‍ അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങള്‍ സിപിഎം ഉപേക്ഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.