വധശ്രമം: പ്രതി പിടിയില്‍

ബാലരാമപുരം: | WEBDUNIA|
PRO
PRO
ഓട്ടോറിക്ഷാ ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ചതിനും വീട്ടമ്മയെ വീടുകയറി ആക്രമിച്ചതിനും പൊലീസുകാരനെ ആക്രമിച്ചതിനും യുവാവ് അറസ്റ്റില്‍. ബാലരാമപുരം റസല്‍പുരം തീയന്നൂര്‍കോണം രാജമ്മ വിലാസത്തില്‍ വിശാഖനാണ്‌ ഇതുമായി ബന്ധപ്പെട്ട് പിടിയിലായത്.

തേമ്പാമുട്ടത്തുള്ള ഇടക്കോണം തോട്ടിന്‍കര വീട്ടില്‍ ബാബുവിന്‍റെ ഭാര്യ മഹേശ്വരിയെ വീടുകയറി ആക്രമിച്ചതിനാണ്‌ വിശാഖനെതിരെ പൊലീസ് കേസെടുത്തത്. ഇതിനൊപ്പം റസല്‍പുരത്ത് ഓട്ടോറിക്ഷാ തടഞ്ഞ് സനല്‍കുമാര്‍ എന്നയാളെ മര്‍ദ്ദിച്ച ശേഷം ഇയാളുടെ താടിക്ക് തീവച്ച് വധിക്കാന്‍ ശ്രമിച്ചതിനും വിശാഖനെതിരെ കേസുണ്ട്. ഇതു കൂടാതെ പൊലീസുകാരനെ ആക്രമിച്ചതിനാണു മറ്റൊരു കേസ്.

ഇതിനൊപ്പം മറ്റ് നിരവധി കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് സൂചനയുണ്ട്. ബാലരാമപുരം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :