ലാവ്‌ലിന്‍: രാഷ്ടീയ കേരളത്തിന്റെ തലേവര മറ്റുന്ന വിധി, ഇനി പിണറായിക്ക് ജനപ്രതിനിധിയാകാമോ?
തിരുവനന്തപുരം|
WEBDUNIA|
PRO
ലാവ്‌ലിന്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. പിണറായി ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു.
സിഎജി റിപ്പോര്‍ട്ടോടെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച അഴിമതി ആക്ഷേപം പിന്നീട് കോടതി ഉത്തരവിലൂടെ സി.ബി.ഐ അന്വേഷണത്തില്‍ എത്തുകയായിരുന്നു
ആദ്യം ഒന്‍പതാം പ്രതിയായിരുന്ന പിണറായി വിജയന്‍ ലാവ്‌ലിന്‍ വൈസ് പ്രസിഡന്റ് ക്ലോസ് ടെന്‍ഡ്രലിനെ ഒഴിവാക്കുകയും പ്രതികളിലൊരാള്‍ മരണപ്പെടുകയും ചെയ്തതോടെ കേസില്‍ ഏഴാം പ്രതിയായി.
തനിക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും ഭരണത്തുടര്‍ച്ച എന്ന നിലയില്‍ നവീകരണ കാരാര്‍ മുന്നോട്ടുകൊണ്ടുപോകുകയാണ് ചെയ്‌തെതന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
സിപിഎമ്മിലെ അഭ്യന്തരപ്രശ്നങ്ങളില്‍ പിണറായിക്കെതിരെ ആയുധമായി ലാവ്‌ലിനെ ഉപയോഗിച്ച പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ഇന്നത്തെ വിധി നിര്‍ണായകമാണ്.
ലാവലിന്‍ കേസ് അഴിമതിക്കേസ് തന്നെയാണെന്ന് വ്യക്തമാക്കിയ വി എസ്, സിഎജി റിപ്പോര്‍ട്ട് ശരിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും വെളിപ്പെടുത്തിയിരുന്നു.
പിണറായി കുറ്റ വിമുക്തനാകുമ്പോള്‍ വി എസിനെ പ്രതിപക്ഷസ്ഥാനത്ത് നിന്ന് മറ്റുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
വിധിയെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പിള്ളയോട് ഇനി പിണറായി വിജയന് ജനപ്രതിനിധിയാകാമോയെന്ന് ചോദിച്ചപ്പോള്‍ അതൊക്കെ പിന്നിടല്ലേയെന്ന് അദ്ദേഹം മറുപടി പറഞ്ഞു.