‘മുഖ്യമന്ത്രിക്ക് സംരക്ഷണം നല്‍കാന്‍ കഴിയാത്ത സര്‍ക്കാര്‍ എങ്ങനെയാണ് കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കുന്നത്?’

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മുഖ്യമന്ത്രിക്ക് സംരക്ഷണം നല്‍കാന്‍ കഴിയാത്ത സര്‍ക്കാര്‍ എങ്ങനെയാണ് കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ഡിജിപി ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരിക്കുമ്പോഴാണ് മുഖ്യമന്ത്രിക്കു നേരെ ആക്രമണമുണ്ടായത്. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണിതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു കോടിയേരി.

കണ്ണൂരിലെ പൊലീസില്‍ രാഷ്ട്രീയ ചേരിതിരിവുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അന്വേഷണം നടക്കും മുന്‍പ് ആക്രമണത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തരാണെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയില്‍ ദുരൂഹതയുണ്ട്. കാറില്‍ മുഖ്യമന്ത്രിക്ക് സംരക്ഷണം നല്‍കേണ്ട ഗണ്‍മാനെ ഒഴിവാക്കി കെപിസിസി സെക്രട്ടറിയും മറ്റൊരു മന്ത്രിയുമായിരുന്നു ഒപ്പമുണ്ടായിരുന്നത്. സംഭവത്തെ കുറിച്ച് ഇവര്‍ നല്‍കുന്ന വിശദീകരണവും സംശയാസ്പാദമാണെന്നും കോടിയേരി ആരോപിച്ചു.

പ്രശ്‌നബാധിത സ്ഥലത്തേക്ക് മുന്നറിയിപ്പ് അവഗണിച്ച് എത്തിയ മുഖ്യമന്ത്രി തന്നെയാണ് സംഭവത്തിന്റെ ഉത്തരവാദി. ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട മുഖ്യമന്ത്രി തനിക്കു തിരിച്ചുവരാന്‍ നടത്തിയ രാഷ്ട്രീയ മുതലെടുപ്പാണിത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :