റോഡപകടം: ബൈക്കില്‍ നിന്ന് താഴെവീണ ഗര്‍ഭിണി മരിച്ചു

കൊല്ലം| WEBDUNIA|
PRO
PRO
ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് ഓട്ടോയുമായി കൂട്ടിമുട്ടുകയും ബൈക്കില്‍ നിന്ന് താഴെവീണ ഗര്‍ഭിണിയായ സ്ത്രീ കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറി മരിക്കുകയും ചെയ്തു.

ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെ ദേശീയപാതയില്‍ ചവറ തട്ടാശേരിക്കു സമീപമായിരുന്നു ദുരന്തമുണ്ടായത്. ചവറ ബസ് സ്റ്റന്‍ഡിനു സമീപം താമസിക്കുന്ന വിഡാനാല്‍ വീട്ടില്‍ സനല്‍കുമാറിന്റെ ഭാര്യ ശ്രീവിദ്യ (25) ആണു ദുരന്തത്തിനിരയായത്.

ദമ്പതികള്‍ കരുനാഗപ്പള്ളി ഭാഗത്തു നിന്ന് ചവറയിലേക്ക് വരികയായിരുന്നു. ചെറു റോഡില്‍ നിന്ന് ദേശീയ പാതയിലേക്ക് കയറിയ ഓട്ടോയില്‍ ഇവരുടെ വാഹനം ഇടിക്കുകയും ശ്രീവിദ്യ താഴെവീഴുകയും ചെയ്തു. ഈ സമയം ബൈക്കിനു തൊട്ടുപുറകിലായി വന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസിന്‍റെ പിന്‍ചക്രം ശ്രീവിദ്യയുടെ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു.

ബൈക്കില്‍ നിന്ന് സനല്‍കുമാര്‍ റോഡിന്‍റെ മറുവശത്തേക്കായിരുന്നു തെറിച്ചു വീണത്. ഇതിനാല്‍ ഇയാള്‍ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം കാല്‍ മണിക്കൂറോളം തടസ്സപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :