റോഡുകള്‍ തകരാന്‍ കാരണം വിവിധ വകുപ്പുകള്‍ കുഴികുത്തുന്നതിനാലാണെന്ന് ഇബ്രാഹീം കുഞ്ഞ്
തിരുവനന്തപുരം|
WEBDUNIA|
PRO
സംസ്‌ഥാനത്തെ റോഡുകള്‍ തകരാന്‍ കാരണം പൊതുമരാമത്തിന്റെ കെടുകാര്യസ്‌ഥതയല്ലെന്ന് മന്ത്രി ഇബ്രാഹീം കുഞ്ഞ്.
ബിഎസ്‌എന്‍എല്‍, കെഎസ്‌ഇബി, വാട്ടര്‍ അതോറിറ്റി എന്നിവര്‍ കുത്തുന്ന കുഴിയാണെന്നും ഇത് കാണിച്ചാണ് പല വാര്‍ത്തകള്‍ പുറത്തു വരുന്നതെന്നും ഇബ്രാഹീം കുഞ്ഞ് വ്യക്‌തമാക്കിയതായി മാധ്യമങ്ങള്‍ റീപ്പോര്‍ട്ട് ചെയ്തു.
സമയബന്ധിതമായി പണി പൂര്‍ത്തിയാക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. എന്നാല്‍ പഴി മുഴുവന്‍ വകുപ്പിനാണെന്ന് മന്ത്രി പറഞ്ഞു.