സി.ദിവാകരന്‍ - സമരവീഥികളില്‍ നിന്നും മന്ത്രിപദത്തിലേക്ക്

WEBDUNIA|


നിയമസഭയില്‍ ആദ്യമെത്തി മന്ത്രിയാവുക എന്ന ഭാഗ്യമാണ് സി.ദിവാകരന്‍ (65) എന്ന ട്രേഡ് യൂണിയന്‍ നേതാവിനെ കാത്തിരിക്കുന്നത്. ബി.എഡ് ബുരദധാരിയായ ദിവാകരന്‍ തിരുവനന്തപുരം മണക്കാട് ചൊക്കാടശ്ശേരി സി.കെ.ശിവരാമപണിക്കരുടെയും പി.അമ്മുക്കുട്ടിയമ്മയുടെയും മകനാണ്.

കമലേശ്വരം പ്രൈമറി സ്കൂള്‍, എസ്.എം.വി. ഹൈസ്കൂള്‍, എം.ജി. കോളജ്, യൂണിവേഴ്സിറ്റി കോളജ്, ഗവ.ട്രെയിനിംഗ് കോളജ്, കേരള ലോ അക്കാദമി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ദിവാകരന്‍ മൂന്ന് വര്‍ഷം അധ്യാപകനായി സേവനമനുഷ്ടിച്ചു. 2005ലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വിദ്യാര്‍ത്ഥി, യുവജന, തൊഴിലാളി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായ സാന്നിധ്യമാണ് ദിവാകരന്‍.

എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്‍റ്, സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ദേശീയ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പി.ആര്‍.ഒയായ ടി.വി. ഹേമലതയാണ് ഭാര്യ. ഡ്യൂ (എഞ്ചിനീയര്‍, അബുദാബി), ഡോ.ഡാലിയ എന്നിവര്‍ മക്കള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :