രാത്രിയില്‍ വീടിന് തീ പിടിച്ചു: വളര്‍ത്തുതത്തയുടെ കരച്ചില്‍ കേട്ടുണര്‍ന്ന വീട്ടുകാര്‍ രക്ഷപ്പെട്ടു; രക്ഷകനായ തത്ത തീയില്‍ വെന്തു ചത്തു

രാത്രിയില്‍ വളര്‍ത്തുതത്തയുടെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് ഉണര്‍ന്ന വീട്ടുകാര്‍ തീപിടിച്ച വീട്ടില്‍നിന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

വാടാനപ്പള്ളി, തീ, അപകടം vadanappalli, fire, accident
വാടാനപ്പള്ളി| സജിത്ത്| Last Modified വെള്ളി, 17 ജൂണ്‍ 2016 (15:10 IST)
രാത്രിയില്‍ വളര്‍ത്തുതത്തയുടെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് ഉണര്‍ന്ന വീട്ടുകാര്‍ തീപിടിച്ച വീട്ടില്‍നിന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വാടാനപ്പള്ളിക്കടുത്ത് ഏത്തായി തുഷാര സെന്ററിന് സമീപത്തെ പടിയത്ത് അമ്മിണി വേലായുധന്റെ പകുതി ഉയരത്തില്‍ ഇഷ്ടിക കെട്ടിയ ഓല മേഞ്ഞ വീടാണ് കത്തി നശിച്ചത്.

ബുധനാഴ്ച രാത്രി പതിനൊന്നിനാണ് സംഭവം നടന്നത്. പത്തു മണിയോടെ വീട്ടുകാരെല്ലാം ഉറങ്ങാന്‍ കിടന്നു. തുടര്‍ന്ന് പതിനൊന്നോടെയാണ് വീട്ടിലെ തത്ത ബഹളം വയ്ക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന്‍ വീട്ടുകാര്‍ എഴുന്നേറ്റ് വന്നപ്പോളാണ് തീ ആളിപ്പടരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്.

അമ്മിണിയും മകന്‍ ബിജുവും മരുമകള്‍ ഷിബിനയും പേരക്കുട്ടി അനയ് കൃഷ്ണയുമാണ് വീട്ടിലുണ്ടായത്. ഇവര്‍ പുറത്തേക്കോടി രക്ഷപ്പെട്ടു. വീട് പൂര്‍ണമായി കത്തി നശിച്ചു. ഉടുത്ത വസ്ത്രമൊഴികെ എല്ലാം കത്തിച്ചാമ്പലാകുകയും ചെയ്തു. അതേസമയം വീട്ടുകാരുടെ രക്ഷകനായ തത്ത തീയില്‍ വെന്തു ചാകുകയും ചെയ്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :