വിലക്കയറ്റം: പയറുവർഗങ്ങൾ ഇറക്കുമതി ചെയ്യാൻ കേന്ദ്ര തീരുമാനം

ഭക്ഷ്യ പദാർഥങ്ങളുടെ വിലക്കയറ്റം തടയാൻ കേന്ദ്ര സർക്കാർ മാത്രമല്ല സംസ്ഥാന സർക്കാരും ബാധ്യസ്ഥരാണെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി റാംവിലാസ് പാസ്വാൻ. വിലക്കയറ്റം കുറയ്ക്കുന്നതിനായി പയറുവർഗങ്ങൾ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

aparna shaji| Last Modified വ്യാഴം, 16 ജൂണ്‍ 2016 (10:29 IST)
ഭക്ഷ്യ പദാർഥങ്ങളുടെ വിലക്കയറ്റം തടയാൻ കേന്ദ്ര മാത്രമല്ല സംസ്ഥാന സർക്കാരും ബാധ്യസ്ഥരാണെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി റാംവിലാസ് പാസ്വാൻ. വിലക്കയറ്റം കുറയ്ക്കുന്നതിനായി പയറുവർഗങ്ങൾ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും മ്യാൻമറിൽ നിന്നുമാണ് പയറുവർഗങ്ങൾ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇറക്കുമതി സംബന്ധിച്ച ചർച്ചകൾക്കായി വിദഗ്ധർ മ്യാന്മറും ആഫ്രിക്കൻ രാജ്യങ്ങളും സന്ദർശിക്കും.

പയറുവർഗങ്ങളുടെ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്വന്തം നിലയിൽ ഇറക്കുമതി ചെയ്യാനും കരുതൽ ശേഖരം രൂപീകരിക്കാനും സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്. ആവശ്യത്തിനനുസരിച്ച് ഉൽപാദനമില്ലാത്തതാണു വിലക്കയറ്റത്തിനു മുഖ്യ കാരണം.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :