പുണ്യ റംസാനിൽ വെള്ളമില്ലാതെ വെസ്റ്റ് ബാങ്ക്, ജലവിതരണം വെട്ടിക്കളഞ്ഞ് ഇസ്രയേൽ

വെസ്റ്റ് ബാങ്കിന്റെ കീഴിലുള്ള വലിയ പ്രദേശങ്ങളിലേക്ക് ഉള്ള ജലവിതരണം ഇസ്രയേൽ വെട്ടിക്കളഞ്ഞുവെന്ന് പാലസ്തീൻ അധികൃതർ അവകാശപ്പെടുന്നു. പുണ്യറമദാൻ കാലത്ത് വെള്ളം കിട്ടാതെ പതിനായിരകണക്കിന് പാലസ്തീൻകാരാണ് കഷ്ടപ്പെടുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ

പലസ്തീൻ| aparna shaji| Last Modified ബുധന്‍, 15 ജൂണ്‍ 2016 (16:34 IST)
വെസ്റ്റ് ബാങ്കിന്റെ കീഴിലുള്ള വലിയ പ്രദേശങ്ങളിലേക്ക് ഉള്ള ജലവിതരണം വെട്ടിക്കളഞ്ഞുവെന്ന് പലസ്തീൻ അധികൃതർ അവകാശപ്പെടുന്നു. പുണ്യറമദാൻ കാലത്ത് വെള്ളം കിട്ടാതെ പതിനായിരകണക്കിന് പലസ്തീൻകാരാണ് കഷ്ടപ്പെടുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

35ഡിഗ്രി സെൽഷ്യസിൽ കുടിക്കാൻ ഒരു തുള്ളി വെള്ളമില്ലാതാകുന്ന അവസ്ഥ ചിന്തിക്കാൻ കൂടി കഴിയാത്ത സമയത്താണ് ഇത്ര ക്രൂരമായ നടപടിയിലേക്ക് ഇസ്രയേൽ തിരിഞ്ഞിരിക്കുന്നത്. ചില മേഖലകളിൽ 40 ദിവസത്തിൽ കൂടുതൽ വരെ ജലം ലഭിക്കാതായിട്ടുണ്ടെന്ന് പലസ്തീൻ ജലവിജ്ഞാനം ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അൽ ജസീറ അയ്മൻ റാബി അറിയിച്ചു.

40,000ത്തിലധികം ജനസംഖ്യയുള്ള വടക്കൻ നഗരമായ ജെനിനിൽ ഇസ്രായേലിന്റെ ദേശീയ ജലവിതരണ കമ്പനി പകുതി വെള്ളമാണ് വെട്ടിമാറ്റിയിരിക്കുന്നത്. 1953ൽ സ്ഥാപിച്ച അഭയാർത്ഥി ക്യാമ്പുകളിൽ മാത്രമായി 16,000 പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വെള്ളം ട്രക്കുകളിൽ നിന്നും വാങ്ങേണ്ട ഗതികേടാണ് ആളുകൾക്കുള്ളത്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :