മമ്മൂട്ടി, നിവിൻ, ദുൽഖർ തീരുന്നില്ല... ഇനിയുമുണ്ട്!

സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത് 2015-ലെ മികച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം നേടിയ മലയാളചലച്ചിത്രമാണ് ഒഴിവുദിവസത്തെ കളി. ഉണ്ണി ആറിന്റെ ഇതേ പേരിലുള്ള ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. പുതുമുഖങ്ങളാണ് ഇതിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക

aparna shaji| Last Modified വ്യാഴം, 16 ജൂണ്‍ 2016 (12:38 IST)
സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത് 2015-ലെ മികച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം നേടിയ മലയാളചലച്ചിത്രമാണ് ഒഴിവുദിവസത്തെ കളി. ഉണ്ണി ആറിന്റെ ഇതേ പേരിലുള്ള ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. പുതുമുഖങ്ങളാണ് ഇതിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രം നാളെ തീയേറ്ററുകളിൽ എത്തുകയാണ്. മികച്ച പിന്തുണയാണ് സിനിമാലോകത്ത് നിന്നും ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ വിതരണാവകാശം സംവിധായകന്‍ ആഷിഖ് അബു സ്വമനസ്സാലെ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ സിനിമയ്ക്ക് പിന്തുണയുമായി മമ്മൂട്ടി, ദുൽഖർ, നിവിൻ, ഫഹദ് തുടങ്ങി പ്രമുഖതാരങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയ വഴിയാണ് താരങ്ങൾ പിന്തുണ അറിയിച്ചിരിക്കുന്നത്.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ദിവസം നഗരത്തിലെ 5 ചെറുപ്പകാരായ സുഹൃത്തുക്കൾ തിരക്കുകളിൽ നിന്നും മാറി ഉല്ലസത്തിനായി വനത്തിലേക്ക് യാത്രയാകുന്നു. തങ്ങളുടെ സൗഹൃദ നിമിഷങ്ങളെ ആഘോഷമാക്കിമാറ്റിയ സുഹൃത്തുക്കൾ മദ്യലഹരിയിലാകുകയും പല പ്രശ്നങ്ങൾ അവരിൽ ഉടലെടുക്കുകയും ചെയ്യുന്നു. മദ്യപസംഘം സമയം കളയാനായി കള്ളനും പൊലീസും കളിക്കുകയും കൂട്ടത്തിൽ കള്ളനാകുന്ന ദാസൻ എന്ന ദളിത് യുവാവിനെ തൂക്കിലേറ്റി ശിക്ഷ നടപ്പാക്കുന്നതുമാണ് ചിത്രം. ബുദ്ധിജീവി വർത്തമാനം പറയുന്നവരുടെ മനസ്സിൽ എത്രത്തോളം സ്ത്രീവിരുദ്ധതയും ദളിത് വിരുദ്ധതയും ഉണ്ടെന്ന് ചിത്രം വ്യക്തമാക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :