രാജി വെയ്ക്കുന്ന പ്രശ്‌നമില്ലെന്ന് വീണ്ടും ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു. മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കോടതി പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണ്. മാധ്യമങ്ങള്‍ പറയുന്നത് കേള്‍ക്കില്ല. രാജി വെയ്ക്കുന്നത് വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഉമ്മന്‍ ചാണ്ടി ഇക്കാര്യം പറഞ്ഞത്.
താന്‍ മറ്റ് മന്ത്രിമാരില്‍ നിന്നും വ്യത്യസ്തനാണ്. തന്നെ ആര്‍ക്കു വേണമെങ്കിലും വന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കേസില്‍ കോടതി ഒന്നും പറഞ്ഞിട്ടില്ല.
പിസി ജോര്‍ജ് ഇതുവരെ രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ജോര്‍ജുമായി ഒത്തുപോകുന്നതിന് ഒരു ബുദ്ധിമുട്ടും തോന്നുന്നില്ല. എംകെ കുരുവിള ആരോപിച്ച ഡല്‍ജിത് എന്ന സ്റ്റാഫും ആന്‍ഡ്രൂസ് എന്ന ബന്ധുവും തനിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അട്ടപ്പാടിയില്‍ വേണ്ട സമയത്ത് ഭക്ഷ്യ വസ്തുക്കള്‍ ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നല്‍കുന്ന ഭക്ഷണം കഴിക്കാത്തതും ഗര്‍ഭിണികളായ സ്ത്രീകള്‍ മദ്യം ഉപയോഗിക്കുന്നതുമാണ് അട്ടപ്പാടിയില്‍ കുഞ്ഞുങ്ങള്‍ മരിക്കാന്‍ കാരണമെന്ന് ഒരു മാഗസിനു നല്‍കിയ അഭിമുഖം വിവാദമായിരുന്നു.
അട്ടപ്പാടിയില്‍ പോയി ആദിവാസികളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് താന്‍ മാഗസിനു അഭിമുഖം നല്‍കിയത്. തന്റെ അഭിപ്രായത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.