രശ്മി വധക്കേസില്‍ പ്രോസിക്യുഷന്‍ സാക്ഷിയായി നടി ശാലു മേനോന്‍ കൊല്ലം കോടതിയില്‍ ഹാജരായി. കേസില്‍ ശാലു മേനോനെ ഇന്ന് വിസ്തരിക്കും.സോളാര്‍ തട്ടിപ്പിന് കൂട്ടുനിന്നെന്ന ആരോപണത്തെത്തുടര്‍ന്ന് ശാലുമേനോന്‍ റിമാന്‍ഡിലായിരുന്നു.
ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് ശാലു മേനോന്‍ ജയില്‍ മോചിതയായത്. കര്‍ശന ഉപാധികളോടെയാണ് ശാലുവിന് ജാമ്യം കോടതി അനുവദിച്ചത്.
തട്ടിപ്പിലൂടെ ലഭിച്ച പണം കണ്ടെത്താനുളള ശ്രമം തുടരുന്നതിനാല്‍ ബിജു രാധാകൃഷ്ണന്റെ കൂട്ടുപ്രതിയായ ശാലു മേനോനു ജാമ്യം അനുവദിക്കരുതെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ശാലുവിന് ജാമ്യം അനുവദിക്കുകയായിരുന്നു.