യുവതിയെ വധിച്ച് ലക്ഷങ്ങള്‍ കവര്‍ന്നു

തൃശൂര്‍| WEBDUNIA| Last Modified ഞായര്‍, 28 ജൂലൈ 2013 (16:12 IST)
PRO
വീട്ടില്‍ ഒറ്റയ്ക്കായിരുന്ന യുവതിയെ വധിച്ച് 12 ലക്ഷം രൂപ കവര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. തൃശൂര്‍ കൊക്കാലക്കടുത്താണു സംഭവം നടന്നത്.

കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. ഫ്ലാറ്റില്‍ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയായ ശശികുമാര്‍ എന്നയാളുടെ ഭാര്യ മഹേശ്വരിയെ (27) വധിച്ചാണു തൊട്ടടുത്ത മുറിയിലെ പൂട്ട് കുത്തിത്തുറന്ന് 12 ലക്ഷം രൂപ കവര്‍ന്നത്.

പണം പലിശയ്ക്ക് കടം കൊടുക്കുന്ന തമിഴ് നാട് സ്വദേശി മണിവര്‍ണ്ണന്‍ എന്നയാളുടെ ജോലിക്കാരനാണു ശശികുമാര്‍ എന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ പുറത്തുപോയ ശേഷം രാത്രി ഒമ്പതരയോടെ ശശികുമാര്‍ തിരിച്ചു വീട്ടിലെത്തിയപ്പോഴാണു ഭാര്യ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :