കട അടച്ചു വീട്ടിലേക്ക് പോകവേ കടയുടമയില്‍ നിന്ന് ഒന്നര ലക്ഷം രൂപയും ഒപ്പമുണ്ടായിരുന്ന ഭാര്യയുടെ 4 പവനോളം വരുന്ന മാലയും പിടിച്ചു പറിച്ചതായി റിപ്പോര്‍ട്ട്. കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലാണു സംഭവം.
കടുത്തുരുത്തിയിലെ ടോം സേവിസ് എന്ന ടെക്‍സ്റ്റൈല്‍ ഷോപ്പ് ഉടമ വടക്കേല്‍ ജോസിന്‍റെ പണവും ക്വാളിസ് വാനിലെത്തിയ സംഘമാണു പിടിച്ചുപറിച്ചത്. വാനില്‍ അഞ്ചു പേരുണ്ടായിരുന്നതായി പറയുന്നു.
കട അടച്ച ശേഷം വീട്ടിനു മുന്നിലെത്തിയ ജോസിന്‍റെ പണം അടങ്ങിയ ബാഗ് പിടിച്ചുപറിച്ചപ്പോള്‍ ശബ്ദം കേട്ട് പുറത്തു വന്ന ഭാര്യയുടെ കഴുത്തില്‍ നിന്നും മാലയും പൊട്ടിച്ചെടുക്കുകയാണുണ്ടായത്. കൂടുതല്‍ ആളെത്തും മുമ്പു തന്നെ അക്രമി സംഘം രക്ഷപ്പെട്ടു. കടുത്തുരുത്തി പൊലീസ് അക്രമികള്‍ക്കു വേണ്ടി വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.