തെറ്റയിലിനെതിരെ യുവതി നല്‍കിയ ദൃശ്യങ്ങള്‍ ഒര്‍ജിനലാണെന്ന് പ്രാഥമിക നിഗമനം

കൊച്ചി| WEBDUNIA|
PRO
ജോസ്‌ തെറ്റയില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗിക ആരോപണത്തില്‍ തെളിവായി യുവതി നല്‍കിയ ദൃശ്യങ്ങള്‍ ഒര്‍ജിനലാണെന്ന്‌ പൊലീസിന്റെ പ്രാഥമിക നിഗമനം. ആറിടത്ത്‌ എഡിറ്റിംഗ്‌ നടന്നിട്ടുണ്ടെങ്കിലും ദൃശ്യങ്ങള്‍ മോര്‍ഫ്‌ ചെയ്തതല്ലെന്നാണ്‌ പൊലീസ്‌ കണ്ടെത്തിയിരിക്കുന്നത്‌.

പക്ഷേ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പിക്കാനായി ഇവ തിരുവനന്തപുരത്തെ ഫോറന്‍സിക്‌ സയന്‍സ്‌ ലബോറട്ടറിയില്‍ ശാസ്ത്രീയ പരിശോധനയ്ക്ക്‌ വിധേയമാക്കും. ദൃശ്യങ്ങള്‍ അടങ്ങിയ ലാപ്ടോപ്പും വെബ്കാമും തെറ്റയിലിന്‌ തിരികെ നല്‍കിയതായി യുവതി പോലീസിനോട്‌ വ്യക്തമാക്കിയിരുന്നു. അതേസമയം പീഡനക്കേസുകളില്‍ ദൃശ്യങ്ങള്‍ പ്രധാന തെളിവല്ലാത്തതിനാല്‍ ഇതിന്റെ അഭാവം കേസിനെ ബാധിക്കില്ലെന്നാണ്‌ പൊലീസ്‌ പറയുന്നത്‌.

എഡിറ്റ്‌ ചെയ്ത ദൃശ്യങ്ങളായിരുന്നു പരാതിക്കൊപ്പം യുവതി പൊലീസിന്‌ നല്‍കിയിരുന്നത്‌. ഒറിജനല്‍ ദൃശ്യങ്ങള്‍ ചോദിച്ചപ്പോഴാണ്‌ ഇവ സുരക്ഷിതമായി സൂക്ഷിക്കാമെന്ന്‌ പറഞ്ഞ്‌ ജോസ്‌ തെറ്റയില്‍ തന്നെ തന്റെ കൈയില്‍ നിന്ന്‌ വാങ്ങിയതായി യുവതി പറഞ്ഞത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :