പീഡനക്കേസില്‍ രാജസ്ഥാന്‍ മുന്‍‌മന്ത്രിയെ അറസ്റ്റ് ചെയ്തു

ജയ്പുര്‍| WEBDUNIA|
PTI
ബലാത്സംഗക്കേസില്‍ രാജസ്ഥാന്‍ മുന്‍മന്ത്രി ബാബുലാല്‍ നാഗറിനെ സിബിഐ അറസ്റ്റുചെയ്തു. കഴിഞ്ഞമാസമാണ് ബാബുലാല്‍ മുപ്പത്തഞ്ചുകാരിയെ ബലാത്സംഗം ചെയ്തത്.

വസതിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. കഴിഞ്ഞമാസം 11ന് ബാബുലാലിനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഈമാസം 9ന് അന്വേഷണം സിബിഐക്ക് കൈമാറി കോടതി ഉത്തരവിട്ടിരുന്നു.

ബാബുലാലിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ സിബിഐ വസതിയില്‍ ഫോറന്‍സിക് പരിശോധനയും നടത്തി. വിശദമായ ചോദ്യംചെയ്യലിനുശേഷമാണ് സിബിഐ വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :