യുഡിഎഫില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ആരും മനക്കോട്ട കെട്ടേണ്ടതില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം| WEBDUNIA| Last Modified ഞായര്‍, 18 ഓഗസ്റ്റ് 2013 (14:44 IST)
PRO
ചീഫ് വിപ്പ് പി സി ജോര്‍ജും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.

യുഡിഎഫില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ആരും മനക്കോട്ട കെട്ടേണ്ടതില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരു മുന്നണിയാകുമ്പോള്‍ വ്യക്തികള്‍ തമ്മിലും അതിലെ കക്ഷികള്‍ തമ്മിലും പ്രശ്‌നങ്ങളുണ്ടാകും. ഇത് സ്വാഭാവികമാണ്. ഇത് രമ്യമായി പരിഹരിക്കും. ഇക്കാര്യം കേരള കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്യും.

ഇതിന് കോണ്‍ഗ്രസ് തന്നെ മുന്‍കൈയെടുക്കും. എല്ലാവരെയും യോജിപ്പിച്ച് ഒന്നിച്ചുകൊണ്ടു പോകാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു.

കെപിസിസി. ജനറല്‍ സെക്രട്ടറിമാരായി മൂന്ന് പേരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ലിസ്റ്റിന് എഐസിസി അംഗീകാരം നല്‍കിയതായി ചെന്നിത്തല പറഞ്ഞു. വി ബല്‍റാം, സതീശന്‍ പാച്ചേനി, മണ്‍വിള രാധാകൃഷ്ണന്‍ എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍ .






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :