എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല
ന്യൂഡല്‍ഹി|
WEBDUNIA|
PRO
എല്ലാം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ താന്‍ എ കെ ആന്റണിയെ ധരിപ്പിച്ചിട്ടുണ്ടെന്നും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു.
ഹൈക്കമാന്‍ഡിനു മുന്നിലാണ് പുനസംഘടനയെ സംബന്ധിച്ചുള്ള പ്രശ്നമുള്ളതെന്നും ഹൈക്കമാന്‍ഡ് തല്‍ക്കാലം ഡല്‍ഹിയില്‍ തുടരാന്‍ തന്നോട് ആവശ്യപ്പെട്ടിരിക്കുകയാണെന്നും ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരെ കാണവെ ചെന്നിത്തല വ്യക്തമാക്കി.
മന്ത്രിസഭയില്‍ ചേരുന്നതിനെക്കുറിച്ച് ചോദ്യം ആവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകരോട് എല്ലാ ദിവസവും അഭിപ്രായം ആവര്‍ത്തിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ് ചെന്നിത്തല ഒഴിഞ്ഞുമാറി.
എ കെ ആന്റണിയുമായി ഇന്ന് ചര്‍ച്ച നടത്തിയ ചെന്നിത്തല വൈകുന്നേരത്തോടെ സോണിയ ഗാന്ധിയെ കാണും. ചെന്നിത്തല മന്ത്രിസഭയില്‍ ചേരണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.