13 പൊലീസുകാര്‍ മര്‍ദ്ദന വീരന്മാരാണെന്ന്‌ എം വി ജയരാജന്‍

കണ്ണൂര്‍| WEBDUNIA|
PRO
PRO
ജില്ലയിലെ പൊലിസ് ഉദ്യോഗസ്ഥരില്‍ 13 പേര്‍ മര്‍ദ്ദന വീരന്മാരാണെന്ന് സിപി‌എം നേതാവ് എം വി ജയരാജന്‍. ചില പൊലിസുകാരുടെ പേരെടുത്ത് പറഞ്ഞാണ് സിപിഎം സംസ്ഥാന സമിതിയംഗം ജയരാജന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. ഇവര്‍ നടത്തുന്ന കിരാതമര്‍ദ്ദനത്തിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജയരാജന്‍ പറഞ്ഞു.

ഡിവൈഎസ്‌പി മുതല്‍ സിവില്‍ പൊലീസ്‌ റാങ്കിലുള്ളവര്‍ വരെ മര്‍ദ്ദനത്തിന്‌ നേതൃത്വം നല്‍കുന്നുവെന്നും. ഡിവൈഎസ്‌പിമാരായ പി സുകുമാരന്‍, ഷൗക്കത്തലി, സിഐമാരായ വിനോദ്‌, ധനജ്‌ഞയ ബാബു, ബിജു ജോണ്‍, എസ്‌ഐമാരായ ഷിജു, സനല്‍ രാജീവ്‌, സിജു, എഎസ്‌ഐ നാണു എന്നിവരാണ്‌ തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നും കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജയരാജന്‍ പറഞ്ഞു.

പി ജയരാജനെ ഷുക്കുര്‍ വധവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിളിച്ചപ്പോള്‍ ഡിവൈഎസ്‌പി സുകുമാരനെതിരെ എം. വി ജയരാജന്‍ നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. മലദ്വാരത്തില്‍ കമ്പികയറ്റുമോ സുകുമാരാ എന്നായിരുന്നു അപ്പോഴത്തെ ജയരാജന്റെ ചോദ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :