മോതിരമണിഞ്ഞ് പുലിവാലുപിടിച്ചയാളെ ഫയര്‍ഫോഴ്സ് രക്ഷിച്ചു!

ആറ്റിങ്ങല്‍| WEBDUNIA|
PRO
PRO
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനടുത്തുള്ള അവനവഞ്ചേരി പ്രദേശത്ത് യുവാവ് മോതിരമണിഞ്ഞ് പുലിവാലുപിടിച്ചു. ഒടുവില്‍ ഫയര്‍ഫോഴ്സെത്തി യുവാവിനെ രക്ഷിച്ചു.

അവനവഞ്ചേരി സ്വദേശി രാഹുല്‍ എന്ന 18 കാരന്‍ കുട്ടിക്കാലത്ത് അണിഞ്ഞിരുന്ന സ്റ്റീല്‍ മോതിരം ഒരു രസത്തിനായി വീണ്ടും അണിയാന്‍ തയ്യാറായി. മോതിരം അളവില്‍ ചെറുതായതിനാല്‍ വളരെ ബുദ്ധിമുട്ടി വിരലിലിടേണ്ടിവന്നു.

ഇറുക്കമായതോടെ അത് ഊരാന്‍ പണിപ്പെട്ടു. ഇത് കൂടുതല്‍ പ്രശ്നമുണ്ടാക്കി. വിരലില്‍ നീരും വച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തി സഹായം നേടി. എന്നാല്‍ അവരും രാഹുലിനെ കൈയൊഴിഞ്ഞതോടെ ഫയര്‍ഫോഴ്സിനെ സഹായത്തിനു വിളിച്ചു. ഒടുവില്‍ ഫയര്‍ഫോഴ്സ് എത്തി മോതിരം അരം കൊണ്ട് രാകി മുറിച്ചുമാറ്റിയതോടെ രാഹുലിനും വീട്ടുകാര്‍ക്കും സമാധാനമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :