ഭിക്ഷാപാത്രത്തില്‍ വീണ വജ്രമോതിരം തിരികെ നല്‍കിയ ഭിക്ഷക്കാരന്‍

യു എസ് എ| WEBDUNIA|
PRO
തന്റെ ഭിക്ഷാപാത്രത്തില്‍ അവിചാരിതമായി വീണു കിട്ടിയ വജ്രമോതിരം തിരികെ നല്‍കിയ ഭിക്ഷാടകനു ലഭിച്ചത് കൈനിറയെ പണവും തന്റെ നഷ്ടപ്പെട്ട കുടുംബവും. നോര്‍ത്ത് അമേരിക്കയിലാണ് സംഭവം നടന്നത്.

സാറാ ഡാര്‍ലിംഗ് എന്ന ധനികയുടെ വജ്ര വിവാഹമോതിരമാണ് ഹാരി എന്ന തെരുവോര ഭിക്ഷാടകന്റെ പാത്രത്തില്‍ നഷ്ടപ്പെട്ടത്. പണം നല്‍കുന്നതിനിടയില്‍ മോതിരം വിരലില്‍നിന്നും ഊരി ഭിക്ഷാപാത്രത്തില്‍ പതിക്കുകയായിരുന്നു.

പതിനായിരക്കണക്കിന് ഡോളര്‍ വിലയുള്ള മോതിരം ഭിക്ഷക്കാരനായ ഹാരിസ് ഉടമയെ കണ്ടെത്തി തിരികെ നല്‍കി. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോള്‍ നിരവധി പേരാണ് നല്ലവനായ ഹാരിയ്ക്ക് സഹായ വാഗ്ദാനവുമായെത്തിയത്.

1,8,0000 ഡോളറോളം പിരിവിലൂടെ ലഭിച്ചു. പക്ഷേ കഥ ഇതുകൊണ്ടൊന്നും തീര്‍ന്നില്ല, മാധ്യമങ്ങളില്‍ വന്ന ഹാര്‍ലിയെ കണ്ട് തിരിച്ചറിഞ്ഞ കുടുംബവും ഹാര്‍ലിയെ തേടിയെത്തി.16 വയസില്‍ തങ്ങള്‍ക്കു നഷ്ടമായ ഹാരിയെ തേടി വര്‍ഷങ്ങള്‍ക്കിപ്പുറം മുന്നുസഹോദരിമാരും ഒരു സഹോദരിയുമെത്തിയപ്പോള്‍ സിനിമാക്കഥയേക്കാള്‍ ത്രില്ലടിപ്പിച്ച ജീവിതകഥയായി മാറി ഈ സംഭവം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :