മെഡിക്കല്‍ വിദ്യാര്‍ഥി സമരം പിന്‍വലിച്ചു

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മെഡിക്കല്‍ പി ജി വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്‍മാരും ആരംഭിച്ച അനിശ്ചിതകാല സമരം പിന്‍വലിച്ചു. ആരോഗ്യമന്ത്രി വി എസ്‌ ശിവകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. മൂന്നു വര്‍ഷത്തെ നിര്‍ബന്ധിത ഗ്രാമീണ സേവനം വ്യവസ്ഥചെയ്യുന്ന സര്‍ക്കാര്‍ ഉത്തരവ്‌ മരവിപ്പിക്കാമെന്ന്‌ മന്ത്രി ഉറപ്പു നല്‍കി.

നിയമവിരുദ്ധ ബോണ്ട്‌ വ്യവസ്ഥ പിന്‍വലിക്കുക, നിര്‍ബന്ധിത ഗ്രാമീണ സേവനത്തിന്‌ പകരം പി എസ്‌ സി വഴി സ്ഥിര നിയമനം നടത്തുക, കാലഹരണപ്പെട്ട സ്റ്റാഫ്‌ പാറ്റേണ്‍ മാറ്റുക, മെറ്റേണിറ്റി ബെനിഫിറ്റ്‌ പിന്‍വലിച്ച നടപടി പിന്‍വലിക്കുക തുടങ്ങിയ മറ്റ്‌ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കമ്മിറ്റിയെ നിയമിക്കാമെന്ന് മന്ത്രി ഉറപ്പ്‌ നല്‍കിയിട്ടുണ്ട്‌.

അതേസമയം, രാജ്യത്തെ ഡോക്ടര്‍മാര്‍ക്ക് ഗ്രാമീണ സേവനം നിര്‍ബന്ധമാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് പറഞ്ഞു. ഇതിനായി എം ബി ബി എസ് പഠനം അഞ്ചര വര്‍ഷത്തില്‍ നിന്ന് ആറര വര്‍ഷമായി ഉയര്‍ത്തുന്നതിനോട് കേന്ദ്ര സര്‍ക്കാരിന് യോജിപ്പാണെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :