ജഗതിക്ക് വീണ്ടും ശസ്ത്രക്രിയ

കോഴിക്കോട്‌| WEBDUNIA|
PRO
PRO
കാറപകടത്തില്‍ പരുക്കേറ്റ് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിനിമാതാരം ജഗതി ശ്രീകുമാറിനെ ഞായറാഴ്ച വീണ്ടും ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കി. ശ്വാസോച്ഛ്വാസം സുഗമമാക്കാനായി ട്രക്കിയോട്ടമി ശസ്ത്രക്രിയയാണ് ഞായറാഴ്ച നടത്തിയത്.

ആശുപത്രിയില്‍ കഴിയുന്ന ജഗതി ഇത് മൂന്നാം പ്രാവിശ്യമാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്. ആന്തരീക രക്തസ്രാവം നിയന്ത്രിക്കാനാണ് ആദ്യ ദിവസം നടത്തിയത്. തുടര്‍ന്ന് രണ്ടാം ഘട്ട ശസ്ത്രക്രിയ കഴിഞ്ഞ ചൊവ്വാഴ്ച നടന്നിരുന്നു. കാലിനും തുടയെല്ലിനുമാണ് ചൊവ്വാഴ്ച ശസ്ത്രക്രിയ നടന്നത്.

അതേസമയം, അദ്ദേഹത്തിന്റെ അരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് ഇപ്പോഴും സിനിമാ സാംസ്കാരിക പ്രവര്‍ത്തകരുടെയും ആരാധകരുടെയും പ്രവാഹമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :