ലേക്‍ഷോര്‍ ആശുപതിയുടെ പ്രവേശന കവാടത്തിന് മുന്നില്‍ സമരം നടത്തുകയായിരുന്ന നഴ്സുമാരുടെ ഇടയിലേക്ക് ഡോക്ടര്‍ കാറോടിച്ചുകയറ്റി. രണ്ട് നഴ്സുമാര്‍ക്ക് പരുക്കേറ്റു. സംഭവത്തിന് ശേഷം നിര്‍ത്താതെ കാറോടിച്ചുപോയ ലേക്‍ഷോറിലെ തന്നെ ഡോക്ടറായ മോഹന്‍ മഞ്ഞക്കരയെ പൊലീസ് അറസ്റ്റുചെയ്തു.
മോഹന്‍ മഞ്ഞക്കര മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് നഴ്സുമാര്‍ സമരം പ്രവേശന കവാടത്തിലേക്ക് മാറ്റിയത്. കാറില്‍ ആശുപത്രിയിലെത്തിയ ഡോക്ടര്‍ നഴ്സുമാരുടെയിടയിലേക്ക് ബോധപൂര്‍വം കാറോടിച്ചുകയറ്റുകയായിരുന്നു.
നഴ്സുമാര്‍ തന്നെ കാര്‍ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവരെയൊക്കെ ഇടിച്ചുവീഴ്ത്തി ഡോക്ടര്‍ കാര്‍ മുന്നോട്ടു പായിക്കുകയയിരുന്നു.
സംഭവത്തെ തുടര്‍ന്ന് നഴ്സുമാര്‍ എറണാകുളത്ത് പ്രതിഷേധ പ്രകടനം നടത്തി.