പരീക്ഷാ മൂല്യനിര്‍ണയത്തില്‍ അധ്യാപകര്‍ പിഴവ് വരുത്തിയാല്‍ കര്‍ശന നടപടിയെടുക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്. മൂല്യനിര്‍ണയത്തില്‍ തെറ്റു വരുത്തുന്ന അധ്യാപകരില്‍ നിന്ന് പിഴ ഈടാക്കാനാണ് തീരുമാനം. ഒരു തെറ്റിന് 2500 രൂപയാണ് പിഴ.
മൂല്യനിര്‍ണ്ണയത്തില്‍ വീണ്ടും വീഴ്‌ച വരുത്തിയാല്‍ ശിക്ഷ പിഴ കൊണ്ട് മാത്രം തീരില്ല. തെറ്റ് ആവര്‍ത്തിച്ചാല്‍ ഡീബാര്‍ ചെയ്യാനും ഇതിനു പുറമേ 2500 രൂപ പിഴ ഈടാക്കാനുമാണ് തീരുമാനം. രണ്ടില്‍ കൂടുതല്‍ തവണ തെറ്റ് സംഭവിച്ചാല്‍ ഉദ്യോഗക്കയറ്റം തടയുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.