മൂന്നാര്‍ ടൂറുപോയപ്പോഴും കാര്‍ വാങ്ങിയപ്പോഴും ബിജു ഉണ്ടായിരുന്നെന്ന് ശാലുമേനോന്റെ അമ്മ
തിരുവനന്തപുരം|
WEBDUNIA|
PRO
സോളാര്‍ത്തട്ടിപ്പ് കേസില്‍ പൊലീസ് അന്വേഷിക്കുന്ന ബിജു രാധാകൃഷ്ണനുമായി നടി ശാലുമേനോന് അടുപ്പമുണ്ടെന്ന ആരോപണത്തെക്കുറിച്ച് നടിയും നര്‍ത്തകിയുമായ ശാലുമേനോന്റെ അമ്മ ഒരു ചാനലിനോട് പ്രതികരിച്ചു. ‘സോളാര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി വീട്ടില്‍ വന്നിരുന്നു. വീടുപണി നടക്കുന്ന സമയമായിരുന്നു അത്.20 ലക്ഷം രൂപയാണ് സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കൊടുത്തത്. വളരെ നാള്‍ കഴിഞ്ഞിട്ടും സോളാര്‍ വെയ്ക്കാതിരുന്നതിനാലാണ് ഞങ്ങള്‍ ചോദിച്ചത്‘.
‘നല്ല കണക്ഷന്‍ ആയിരുന്നു ബിജുവുമായി. കാറെടുക്കാന്‍ നേരത്ത് അയാള്‍ അവിടെ വന്നിരുന്നു. അപ്പോള്‍ ഫോട്ടോയുമെടുത്തു. മുന്നാര്‍ ടൂറിന് നൃത്തക്ലാസില്‍ നിന്നുമാണ് പോയത് നല്ല കമ്പനിയായിരുന്ന അയാാല്‍ഊം പോരട്ടെയെന്ന് കരുതുകയായിരുന്നു‘.
സിനിമാ- സീരിയല്‍ നടി ശാലു മേനോന് തട്ടിപ്പു കമ്പനിയായ ടീം സോളാറുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി തട്ടിപ്പിന് ഇരയായവര്‍ മൊഴി നല്‍കിയിരുന്നു. ശാലുവും കേസിലെ മുഖ്യപ്രതികളിലൊരാളായ ബിജു രാധാകൃഷ്ണനും അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നതെന്നും കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന നിലയിലാണ് ബിജു രാധാകൃഷ്ണന്‍ ഇടപാടുകാര്‍ക്ക് ശാലു മേനോനെ പരിചയപ്പെടുത്തിയത്. കമ്പനിയിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്തതും ശാലു മേനോന്‍ ആയിരുന്നതായി ഇടപാടുകാര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
പരാതിക്കാര്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലെത്തി നല്‍കിയ മൊഴിയിലാണ് നടിക്കെതിരേ ഗുരുതരമായ ആരോപണങ്ങളുള്ളത്. ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ചിത്രങ്ങളും ഇവര്‍ ഹാജരാക്കിയിട്ടുണ്ട്. ചില ഹില്‍ സ്റ്റേഷനുകളിലേക്ക് ഇരുവരും യാത്ര പോയിരുന്നതായി തട്ടിപ്പിന് ഇരയായവര്‍ വെളിപ്പെടുത്തുന്നു.
നേരത്തേ ശാലുവിനെതിരേ സരിതാ എസ് നായര്‍ പൊലീസിന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഭര്‍ത്താവും സീരിയല്‍ നടിയും ചേര്‍ന്ന് തന്നെ വഞ്ചിച്ചതായും പണം മുഴുവന്‍ നടി തട്ടിയെടുത്തതായും ഇവര്‍ മൊഴി നല്‍കിയിരുന്നു.