സ്ത്രീകളുടെ വാലായ്മപ്പുരയില്‍ കയറിയ യുവാവ്‌ റിമാന്‍ഡില്‍

മൂന്നാര്‍| WEBDUNIA|
PRO
PRO
ആദിവാസി സ്ത്രീകളുടെ വാലായ്മപ്പുരയില്‍ അതിക്രമിച്ചുകയറിയ സംഭവത്തില്‍ പിടിയിലായ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. മാങ്കുളം അമ്പതാംമെയിലില്‍ താമസിക്കുന്ന എസ്‌ സുഗതകുമാറിനെയാണ്‌ പൊലിസ്‌ അറസ്റ്റ്‌ ചെയ്തത്‌.

കഴിഞ്ഞ ഡിസംബര്‍ 29ന്‌ മാങ്കുളം ചിക്കനംകുടിയിലുള്ള വാലായ്മപ്പുരയില്‍ ഇയാള്‍ അതിക്രമിച്ചു കയറുകയായിരുന്നു. സ്ത്രീകള്‍ ബഹളംവച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഇറങ്ങി ഓടി. തുടര്‍ന്ന്‌ മൂന്നുമാസത്തോളം ഒളിവിലായിരുന്നു. ഇയാളെ ബുധനാഴ്ചയാണ്‌ പൊലിസ്‌ പിടികൂടിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :