മൂന്നാറില്‍ സ്കൂള്‍ ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു

ഇടുക്കി| WEBDUNIA| Last Modified വ്യാഴം, 24 ജനുവരി 2013 (11:30 IST)
PRO
PRO
ഇടുക്കി മൂന്നാറില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് 200 അടി താഴ്ചയിലുള്ള കൊക്കയിലേക്ക് മറിഞ്ഞു. മൂന്നാര്‍- ദേവികുളം ഗ്യാപ്‌റോഡിലാണ് ഉടുമ്പന്‍ചോല കല്ലുപാലം വിജയമാത സ്കൂളിന്റെ ബസ് അപകടത്തില്‍പെട്ടത്‌. വ്യാഴാഴ്ച രാവിലെ പത്തു മണിയോടെയാണ്‌ സംഭവം.

ഉടുമ്പന്‍ചോലയില്‍ നിന്നു മറയൂര്‍ ഭാഗത്തേയ്ക്കു പോകുന്നതിനിടെയാണ്‌ ബസ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് നാലുതവണ തലകീഴായി മറിഞ്ഞ് 50 അടി താഴ്ചയിലേക്ക് പതിക്കുകായിരുന്നു. അവധി ദിനം വിനോദ യാത്രയ്ക്ക് പോയ അധ്യാപകരാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ വിദ്യാര്‍ഥികള്‍ ആരുമില്ലായിരുന്നു.

ബസില്‍ പതിനഞ്ചോളം പേരാണ്‌ ഉണ്ടായിരുന്നതെന്നാണ്‌ വിവരം. അമിത വേഗത്തില്‍ വന്ന ബസ് വളവ് തിരിയുമ്പോളാണ് അപകടം ഉണ്ടായതെന്നാണ് ദൃക്‌‌സാക്ഷികള്‍ പറയുന്നത്. ഇടുങ്ങിയ റോഡിലാണ് അപകടം നടന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :