മുല്ലപ്പെരിയാര്‍: പുതിയ ഡാം നിയന്ത്രണം വേണമെന്ന് കേരളം

കോട്ടയം| WEBDUNIA|
PRO
PRO
മുല്ലപ്പെരിയാറില്‍ നിര്‍മിക്കുന്ന പുതിയ ഡാമിന്‍റെ ഉടമസ്ഥാവകാശവും നിയന്ത്രണവും പരിപാലനവും വേണമെന്നു കേരളം. സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ ഉന്നതാധികാരസമിതിക്ക് തിങ്കളാഴ്ച സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തിലാണു സംസ്ഥാനം ഈ ആവശ്യം ഉന്നയിക്കുന്നത്. പുതിയ അണക്കെട്ട് എന്ന നിര്‍ദേശം സംബന്ധിച്ചു കൂടുതല്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉന്നതാധികാരസമിതി കേരളത്തോട് ആവശ്യപ്പെട്ടിരുന്നു.

മുല്ലപ്പെരിയാര്‍ വിഷയം പരിഗണിക്കുന്നതിനു സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ ഉന്നതാധികാര സമിതിയെയാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിക്കുന്നത്. പുതിയ അണക്കെട്ട് എന്ന നിര്‍ദേശം സംബന്ധിച്ചു കൂടുതല്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തിലാണു കേരളം ഈ ആവശ്യം ഉന്നയിക്കുന്നത്.

നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ നിയന്ത്രണവും അറ്റകുറ്റപ്പണികള്‍ക്കുള്ള ചുമതലയും തമിഴ്നാടിനാണ്. പുതിയ അണക്കെട്ട് നിര്‍മാണത്തിന്‍റെ മുഴുവന്‍ ചെലവും കേരളം വഹിക്കും. പുതിയ അണക്കെട്ട് നിര്‍മിക്കുകയാണെങ്കില്‍ മുല്ലപ്പെരിയാറിന്‍റെ 999 വര്‍ഷത്തെക്കുള്ള നിലവിലുള്ള കരാര്‍ നിലനില്‍ക്കില്ലെന്നും പുതിയ കരാര്‍ തയാറാക്കേണ്ടി വരുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

പുതിയ അണക്കെട്ടിന് അനുമതി ലഭിച്ചാല്‍ ആറു മാസത്തിനകം പദ്ധതി തയാറാക്കും. നിര്‍മാണം തുടങ്ങി നാലു വര്‍ഷം കൊണ്ട് അണക്കെട്ട് പൂര്‍ത്തിയാക്കുമെന്നും കേരളം അറിയിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :