മദ്യ നിയന്ത്രണം വേണ്ടെന്ന് പാകിസ്ഥാന്‍

ഇസ്ലാമബാദ്| WEBDUNIA| Last Modified ഞായര്‍, 24 ഒക്‌ടോബര്‍ 2010 (11:06 IST)
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും മദ്യം യഥേഷ്ടം ഒഴുക്കണമെന്ന് പാകിസ്ഥാനിലെ സെനറ്റ് പ്രതിനിധികള്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും നിലനില്‍ക്കുന്ന മദ്യ നിരോധനം നീക്കണമെന്നാണ് പാകിസ്ഥാന്‍ നേതാക്കളുടെ ആവശ്യം.

സ്വകാര്യ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും യഥേഷ്ടം മദ്യം വിളമ്പുമ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹോട്ടലുകളിലും മറ്റും മദ്യം നിരോധിച്ചിരിക്കുന്നതിനെ സെനറ്റ്റിന്റെ ടൂറിസം സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷ നിലോഫര്‍ ബക്ത്യാര്‍ ചോദ്യം ചെയ്തു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇത്തരം സ്ഥാപനങ്ങള്‍ നേരിടുന്ന സാമ്പത്തിക പരാധീനത മറികടക്കുന്നതിന് മദ്യ നിരോധനം ഇല്ലാതാക്കണമെന്നും നിലോഫര്‍ പറഞ്ഞു.

കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കണമെങ്കില്‍ എല്ലാവിധ സൌകര്യങ്ങളും അവര്‍ക്കായി ഒരുക്കേണ്ടതുണ്ട്. അധ്യക്ഷയുടെ ആശയത്തെ എല്ലാ അംഗങ്ങളും സ്വാഗതം ചെയ്തു. ഭീകര പ്രവര്‍ത്തനങ്ങള്‍ നടമാടുന്ന പാകിസ്ഥാനില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിനോദ സഞ്ചാര മേഖലയില്‍ തിരിച്ചടി നേരിടുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :