തിരുവനന്തപുരം|
WEBDUNIA|
Last Modified ബുധന്‍, 17 ഏപ്രില്‍ 2013 (14:37 IST)
PRO
എസ്എസ്എല്‍സി ഫലം ഏപ്രില്‍ 26 ന് പ്രഖ്യാപിക്കും. 56 കേന്ദ്രങ്ങളില്‍ നടന്ന മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ ചൊവ്വാഴ്ച സമാപിച്ചു. ബുധനാഴ്ച രാവിലെ തന്നെ എല്ലായിടത്തു നിന്നും മാര്‍ക്കുകള്‍ പൂര്‍ണ്ണമായും പരീക്ഷാ ഭവനില്‍ എത്തിക്കും.
മൂല്യനിര്‍ണ്ണയം 13 ന് പൂര്‍ത്തിയാക്കാനിരുന്നതാണെങ്കിലും ഇടയ്ക്ക് വിഷു അവധി വന്നതിനാല്‍ 13 ന് പ്രവര്‍ത്തി ദിവസമാക്കിയിരുന്നില്ല. ഇതാണ് മൂല്യനിര്‍ണ്ണയം 16 വരെ നീളാന്‍ കാരണമായത്.
മൂല്യനിര്‍ണ്ണയത്തിന്‍റെ അവസാന ദിവസമായ ചൊവ്വാഴ്ച ഉദ്യോഗസ്ഥര്‍ നേരിട്ട് ക്യാമ്പുകളില്‍ എത്തി മാര്‍ക്കുകള്‍ ഏറ്റുവാങ്ങുകയാണുണ്ടായത്. രണ്ടു ദിവസത്തിനകം മാര്‍ക്ക് എന്‍ട്രിയും വെരിഫിക്കേഷനും പൂര്‍ത്തിയാവും.
ഇതിനൊപ്പം ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം മേയ് 10 ന് പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണു സൂചന. പരീക്ഷാ സെക്രട്ടറി എസ്എസ് അനില്‍ കുമാറാണ് ഇത് സംബന്ധിച്ച് സൂചിപ്പിച്ചത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷാ പേപ്പറുകളുടെ മൂല്യനിര്‍ണ്ണയം ഏപ്രില്‍ 22 ന് പൂര്‍ത്തിയാവും.