മുണ്ടൂര്‍: തൃപ്തിപ്പെടുത്തുന്ന തീരുമാനം പ്രതീക്ഷിച്ച് വി എസ്

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
മുണ്ടൂര്‍ വിഷയത്തില്‍ സഖാക്കളെ തൃപ്തിപ്പെടുത്തുന്ന തീരുമാനം പാര്‍ട്ടി സ്വീകരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പാര്‍ട്ടി നിലപാടിലെ തെറ്റും ശരിയും ജനങ്ങള്‍ തീരുമാനിക്കുന്നതിന്‌ അനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

മുണ്ടൂര്‍ ഏരിയാ സെക്രട്ടറിയായിരുന്ന ഗോകുല്‍ദാസിന്റെ ഹര്‍ജി പരിഗണിക്കാന്‍ കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമിതി എളമരം കരീമിനെ ചുമതലപ്പെടുത്തിയിരുന്നു.

ചില്ലറ വ്യാപാര രംഗത്ത്‌ വിദേശ നിക്ഷേപം വരുന്ന നടപടിക്കെതിരേ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും വി എസ്‌ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :