മുഖ്യമന്ത്രിയുടെ ലെറ്റര്‍ പാഡും മറ്റ് രേഖകളും ബിജു രാധാകൃഷ്ണന്‍ വ്യാജമായി ഉണ്ടാക്കിയതെന്ന് പൊലീസ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സോളാര്‍ തട്ടിപ്പിന് വേണ്ടി മുഖ്യമന്ത്രിയുടെ ലെറ്റര്‍ പാഡും മറ്റ് രേഖകളും ബിജു രാധാകൃഷ്ണന്‍ വ്യാജമായി ഉണ്ടാക്കിയതെന്ന് പൊലീസ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കത്തും രേഖകളും ബിജു രാധാകൃഷ്ണന്‍ തട്ടിപ്പ് നടത്താന്‍ ഉപയോഗിച്ചെന്നുള്ള ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.

എറണാകുളത്തെ ഗ്രാഫിക് എന്ന സ്ഥാപനത്തിലാണ് രേഖകള്‍ നിര്‍മ്മിച്ചത്. രേഖകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും അനുബന്ധ സംവിധാനങ്ങളും തിരുവനന്തപുരത്തെ ടീം സോളാര്‍ ഓഫീസില്‍ നിന്നും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. വ്യാജരേഖ ചമച്ചതിന് ബിജു രാധാകൃഷ്ണനെതിരെ തമ്പാനൂര്‍ പൊലീസ് കേസെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :