തിരുവനന്തപുരം|
Biju|
Last Modified ബുധന്‍, 30 ഏപ്രില്‍ 2014 (18:20 IST)
മദ്യവില്‍പ്പനയിലൂടെയുള്ള വരുമാനം വേണ്ടെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം സ്വാഗതാര്‍ഹമാണെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. ബാര്‍ ലൈസന്‍സ് പുതുക്കുന്ന വിഷയത്തില്‍ പ്രശ്നപരിഹാരത്തിനുള്ള സാധ്യതകള്‍ മെച്ചപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും ചര്‍ച്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരന്‍. ഈ വിഷയം യു ഡി എഫില്‍ ചര്‍ച്ച ചെയ്യുമെന്നും സുധീരന്‍ അറിയിച്ചു.
സമൂഹത്തിലെ ഏറ്റവും വലിയ വിപത്താണ് മദ്യം. ലഹരിയുടെ അധിനിവേശം കുറച്ചുകൊണ്ടുവരാന്‍ യു ഡി എഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വലിയ പ്രതീക്ഷയോടെയാണ് ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്‍റെ തീരുമാനം ജനങ്ങള്‍ കാത്തിരിക്കുന്നത്. അതു നിറവേറ്റും - സുധീരന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായുള്ള ചര്‍ച്ചകള്‍ തുടരുമെന്നും സുധീരന്‍ അറിയിച്ചു.