മില്‍‌മ പാലിന് എട്ട് രൂപ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മില്‍‌മ പാലിന് എട്ട് വില വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ക്ഷീരകര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഉണ്ണിത്താന്‍ കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശ.

ഒരു ലിറ്റര്‍ പാലിന്റെ ഉല്‍പ്പാദനച്ചിലവ് 30 രൂപയാണെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മില്‍മ കര്‍ഷകര്‍ക്ക് നല്‍കുന്നത് 19 രൂപയാണ്. അതിനാല്‍ വില വര്‍ധിപ്പിച്ചില്ലെങ്കില്‍ ക്ഷീരകര്‍ഷകര്‍ ഈ മേഖലയില്‍ നിന്ന് വിട്ടുപോയേക്കുമെന്നും കമ്മിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാനത്ത് മില്‍മ പാലിന് ലിറ്ററിന് ഇപ്പോള്‍ 23 രൂപയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ പാല്‍ വില ലിറ്ററിന് 25 രൂപയോ അതിലധികമോ ആണ്. അതിനാല്‍ കേരളത്തില്‍ പാലിന് ലിറ്ററിന് മൂന്ന് രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്നാണ് മില്‍മ ആവശ്യപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :