കോര്‍പ്പറേറ്റ് ഇടനിലക്കാരി നീര റാഡിയയെയും ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയെയും പാര്‍ലമെന്റ് പബ്ലിക് അക്കൌണ്ട് കമ്മിറ്റി ചോദ്യം ചെയ്യും. 2ജി സ്പെക്ട്രം ഇടപാടില്‍ ഇവര്‍ക്കുള്ള പങ്കിനെക്കുറിച്ചറിയാനാണിത്. ഏപ്രില്‍ 4-നാണ് ഇവരെ വിളിച്ചു വരുത്തുന്നതെന്ന് പി എ സി വൃത്തങ്ങള്‍ അറിയിച്ചു.
സ്പെക്‍ട്രം കുംഭകോണത്തിലെ അന്വേഷണപുരോഗതി വിലയിരുത്താന്‍ ഏപ്രില്‍ നാല്, അഞ്ച് തീയതികളില്‍ പി എ സി ചേരുന്നുണ്ട്.
സ്വാന്‍ ടെലികോം, റിലയന്‍സ്, എയര്‍ടെല്‍, യൂനിടെക് എന്നീ കമ്പനികളുടെ പ്രതിനിധികളെ ഏപ്രില്‍ 5-ന് ചോദ്യം ചെയ്യും.