മാറാട് കേസ്: ഹൈക്കോടതി ശിക്ഷ വിധിച്ച 24 പ്രതികള്‍ കീഴടങ്ങി

കോഴിക്കോട്‌| WEBDUNIA|
PRO
PRO
രണ്ടാം മാറാട്‌ കേസില്‍ ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷയ്‌ക്ക് വിധിച്ച 24 പ്രതികളും കീഴടങ്ങി. ഇവര്‍ക്ക്‌ കീഴടങ്ങാന്‍ ഹൈക്കോടതി അനുവദിച്ച സമയം വെള്ളിയാഴ്ച അവസാനിക്കവെയാണ് ഇവര്‍ കീഴടങ്ങിയത്. മുസ്ലീം ലീഗ്‌ പി പി മൊയ്‌തീന്‍ കോയ ഉള്‍പ്പെടെയുള്ളവരാണ്‌ കീഴടങ്ങിയത്‌. കേസില്‍ വിചാരണ കോടതി വെറുതെ വിട്ട പ്രതികളാണ് ഇവര്‍.

കേസില്‍ 139 പ്രതികളായിരുന്നു ഉണ്ടായിരുന്നത്‌. ഇവരില്‍ 63 പേരെയായിരുന്നു വിചാരണക്കോടതി ശിക്ഷിച്ചത്‌. 62 പേര്‍ക്ക്‌ ജീവപര്യന്തം ശിക്ഷ വിധിച്ചപ്പോള്‍ ഒരാള്‍ക്ക്‌ അഞ്ച്‌ വര്‍ഷം മാത്രമായിരുന്നു ശിക്ഷ വിധിച്ചത്‌.

കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, സ്ഫോടകവസ്തു നിരോധന നിയമം, ആയുധനിയമം തുടങ്ങിയ വകുപ്പുകളാണ്‌ പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :