കുഞ്ഞാറ്റയുടെ ചുമതല മനോജിന്, ഉര്‍വശി ഹൈക്കോടതിയിലേക്ക്

കൊച്ചി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
കുഞ്ഞാറ്റയുടെ ചുമതല മനോജ് കെ ജയന് നല്‍കി എറണാകുളം കുടുംബക്കോടതിയുടെ ഉത്തരവ്. മാസത്തില്‍ ഒരു ഞായറാഴ്ച മാത്രം കുഞ്ഞാറ്റയെ ഉര്‍വശിക്ക് കൊണ്ടുപോകാമെന്നും കോടതി വിധിച്ചു. എന്നാല്‍ കുടുംബക്കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉര്‍വശി അറിയിച്ചു.

കുഞ്ഞാറ്റയെ ഉര്‍വശിക്ക് കൈമാറിയ ഉത്തരവ് റദ്ദാക്കണമെന്ന മനോജ് കെ ജയന്‍റെ ഹര്‍ജി പരിഗണിച്ചാണ് കുടംബകോടതി ജഡ്ജി എന്‍ ലീലാമണിയുടെ ഈ ഉത്തരവ്. ഈ ഉത്തരവിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ഉര്‍വശി.

ജൂലൈ ആദ്യ വാരം ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കുഞ്ഞാറ്റയെ കൂട്ടിക്കൊണ്ടു പോകാനായി ഉര്‍വശി കോടതിയിലെത്തിയെങ്കിലും അമ്മയ്ക്കൊപ്പം പോകാന്‍ തയ്യാറായില്ല. ഉര്‍വശി മദ്യത്തിനടിമയാണെന്ന് മനോജ് കെ ജയന്‍ പരസ്യമായി പറയുകയും ചെയ്തു.

തന്നെ മദ്യപാനി എന്ന് ആക്ഷേപിച്ചതിനെതിരെ ഉര്‍വശി മനോജിന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :