മാര്‍ട്ടിന്റെ പരാതി പരിഗണിക്കരുതെന്ന് കേരളം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിച്ച കേരളത്തിന്റെ നടപടിക്കെതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ ആസാം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കരുതെന്നാവശ്യപ്പെട്ട് കേരളം സത്യവാങ്മൂലം സമര്‍പ്പിച്ചു.

ആസാം ഹൈക്കൊടതിയുടെ അധികാരപരിധിക്കു പുറത്തുള്ള കാര്യമാണിതെന്നും സത്യവാങ്മൂലത്തിലുണ്ട്. മര്‍ട്ടിന്റെ കമ്പനിയായിരുന്ന ഫ്യൂച്ചര്‍ ഗെയിമിംഗ് സൊല്യൂഷന്‍സിന് കേരളത്തില്‍ നാഗാലന്‍ഡ് ലോട്ടറി വില്‍ക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.

ഇതിനെ ചോദ്യം ചെയ്താണ് മാര്‍ട്ടിന്‍ അസാം ഹൈക്കോടതിയെ സമീപിച്ചത്. കമ്പനിയുടെ ഡയറക്ടര്‍മാര്‍ക്കെതിരെ കേരളത്തില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് കേരളം വ്യക്തമാക്കി.

ലോട്ടറി വില്‍പനയില്‍ സിക്കിം സര്‍ക്കാരിന് നാലായിരം കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഇതു സംബന്ധിച്ച കൊച്ചിയിലെ സിബിഐ കോടതിയിലുള്ള കേസില്‍ മാര്‍ട്ടിന്‍ ഒന്നാം പ്രതിയാണ്. ഫ്യൂച്ചര്‍ ഗെയിമിംഗ് സൊല്യൂഷന്‍സ്, മാര്‍ട്ടിന്റെ ബിസിനസ് പങ്കാളിയായ ജോണ്‍ കെന്നഡി എന്നിവരും കേസില്‍ പ്രതികളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :