മെഡിക്കല്‍ ബില്ല് ചോദിച്ചപ്പോള്‍ ദേഷ്യം വന്നു. ഒന്നും നോക്കിയില്ല മൂന്നരക്കോടി കീറി ടോയ്‌ലറ്റിലിട്ടു ഫ്ലഷ് ചെയ്തു.ലോട്ടറിയടിച്ചു കിട്ടിയ 330,000 പൌണ്ടാണ്(34,514,040 രൂപ)അറുപത്തിമൂന്നു വയസുള്ള ജര്‍മന്‍കാരി തുണ്ടുതുണ്ടായി കീറി ടോയിലറ്റില്‍ തള്ളിയത്.
ജര്‍മിയിലെ എസ്സന്‍ ഗരത്തില്‍ിന്നുള്ള ആംഗല മെയറാണ് ഷാമ്പേന്‍ ലഹരിയില്‍ കടുകൈയ്‌ചെയ്തത്. അവരുടെ ഭര്‍ത്താവ് ഒരു വൃദ്ധസദനത്തില്‍ മരിച്ചിരുന്നു. ആംഗലയ്ക്ക് ലോട്ടറി കിട്ടിയെന്നറിഞ്ഞ് നടത്തിപ്പുകാര്‍ ഭര്‍ത്താവിന്റെ ശുശ്രൂഷയ്ക്ക് വന്ന ചെലവിന്റെ ബില്‍തുക ചോദിച്ചു.
കുപിതയായ ആംഗല കൈയില്‍ പണമില്ലെങ്കില്‍ ആരും ചോദിക്കില്ലല്ലോ എന്നു വിചാരിച്ച് ലോട്ടറികിട്ടിയ പണം കീറിക്കളയുകയായിരുന്നു. കേസ് കോടതിയിലെത്തിയപ്പോഴാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
3300 പൌണ്ട് നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാമെന്നും ആംഗല കോടതിയില്‍ സമ്മതിച്ചു.