സാന്റിയാഗോ മാര്‍ട്ടിന്റെ സ്ഥാപനത്തിന്റെ ലോട്ടറിവില്പന ലൈസന്‍സ് റദ്ദാക്കി
പാലക്കാട് |
WEBDUNIA|
PRO
PRO
സാന്റിയാഗോ മാര്‍ട്ടിന്റെ സ്ഥാപനത്തിന്റെ ലോട്ടറിവില്പന ലൈസന്‍സ് നഗരസഭ റദ്ദാക്കി. ലൈസന്‍സ് അനുവദിച്ച കെട്ടിടം താമസ സ്ഥലമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. നഗരസഭ ആരോഗ്യ വിഭാഗം അനുവദിച്ച ലൈസന്‍സ് നഗരസഭ സെക്രട്ടറിയാണ് റദ്ദാക്കിയത്.
മാര്‍ട്ടിന്റെ പഴയകമ്പനിയായ ഫ്യൂച്ചര്‍ ഗെയിമിംഗ് സൊലൂഷന്‍സ് ആണ് ലോട്ടറിവില്പനയ്ക്കുള്ള ലൈസന്‍സ് നഗരസഭയില്‍നിന്ന് സമ്പാദിച്ചത്. സ്ഥാപനത്തിന്റെ ഒരു ഡയറക്ടറായ നടരാജന്റെ അപേക്ഷയില്‍ ലൈസന്‍സ് നല്‍കിയത് വിവാദമായിരുന്നു. ഒക്ടോബര്‍ 10നാണ് പേപ്പര്‍ലോട്ടറി വില്പനയ്ക്ക് 2014 മാര്‍ച്ച്‌വരെ ലൈസന്‍സ് അനുവദിച്ചത്. മാര്‍ട്ടിന്റെഭാര്യ ലീമാറോസിന്റെ ഉടമസ്ഥതയിലുള്ള മന്ദിരത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്..