മാനഭംഗ ശ്രമത്തിന് പൊലീസുകാരന്‍ പിടിയിലായി. കഴിഞ്ഞ മേയ് അഞ്ചാം തീയതി നടന്ന സംഭവത്തിനു ശേഷം ഒളിവിലായ പൊലീസുകാരനാണ് ഇപ്പോള്‍ പിടിയിലായത്.
മേയ് അഞ്ചാം തീയതി രാത്രി ഏഴരയോടെ കറണ്ട് കട്ട് സമയത്ത് കല്ലിയൂര്‍ പെരിങ്ങമ്മല സ്വദേശിയായ ഡോന സുകുമാരന്‍ എന്ന പൊലീസുകാരന്‍ അയല്‍വാസിയായ വീട്ടമ്മയെ മാനഭംഗം ചെയ്യാന്‍ ശ്രമിച്ചു എന്ന കേസിലാണ് പിടിയിലായത്. കൊച്ചിയിലെ ഒളി സങ്കേതത്തില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
സംഭവം നടന്നയുടന്‍ തന്നെ വീട്ടമ്മ ഭര്‍ത്താവുമൊത്ത് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. എ ആര്‍ ക്യാമ്പിലെ ജോലിക്കാരനായ ഇയാള്‍ പേരൂര്‍ക്കട സി.ഐ യുടെ ഡ്രൈവറായിരുന്നു.
നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ ഇയാളെ പതിനഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.