മാധ്യമങ്ങളോട് സംസാരിക്കണമെന്ന് ബിജു; അനുവദിക്കില്ലെന്ന് കോടതി

കൊല്ലം| WEBDUNIA|
PRO
PRO
മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവദിക്കണമെന്ന് ബിജു രാധാകൃഷ്ണന്‍ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം കോടതി തള്ളി. ഇതടക്കമുള്ള കാര്യങ്ങള്‍ ബിജു രാധാകൃഷ്ണന്‍ കോടതിയില്‍ എഴുതി നല്‍കുകയായിരുന്നു. ബിജുവിനെ കോടതി അടുത്തമാസം 13 വരെ റിമാന്‍ഡ് ചെയ്തു. ചൊവ്വാഴ്ച രാവിലെ കൊട്ടാരക്കര ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പരാതി ബോധിപ്പിക്കാനുണ്ടെന്ന് സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് പരാതി എഴുതി നല്‍കാന്‍ കോടതി ബിജുവിനോട് ആവശ്യപ്പെട്ടു. ഇത് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് ചില പരാതികളും ബിജു ഉന്നയിച്ചെങ്കിലും കോടതി പരസ്യപ്പെടുത്തിയില്ല. ചില കാര്യങ്ങള്‍ മാത്രം കോടതി വായിച്ചു. ജയില്‍മാറ്റരുതെന്നും ബിജു രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. വ്യാജചെക്ക് നല്‍കി കമ്പളിപ്പിച്ച കേസില്‍ എസ് നായരെ കോടതി, അടുത്ത മാസം 13 വരെ റിമാന്‍ഡ് ചെയ്തു. അതിനിടെ, ഏറണാകുളം എസി ജെ എമ്മിനെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ആവശ്യമുള്ളവര്‍ക്ക് അപ്പീല്‍ നല്‍കാമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ആരോ പറഞ്ഞുകൊടുത്തത് പ്രകാരമാണ് സരിതയുടെ പുതിയ മൊഴിയെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആരോപിച്ചു. ഒപ്പമുണ്ടായിരുന്ന ഫെനി ബാലകൃഷ്ണനെയും വനിതാ പോലീസ് ഉദ്യോഗസ്ഥയെയും ചോദ്യംചെയ്യണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :