മാണി യുഡിഎഫില്‍ തുടരേണ്ടതുണ്ടോ?: കോടിയേരി

അടിമാലി| WEBDUNIA|
കോണ്‍ഗ്രസുകാരുടെ ചവിട്ടും തൊഴിയും കൊണ്ട് യു ഡി എഫില്‍ തുടരണമോയെന്ന് മാണി ചിന്തിക്കട്ടെയെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. അടിമാലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാണിക്ക് അനുകൂലമായി സംസാരിച്ചെങ്കിലും മാണിയുമായി ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാണിയുടെ പ്രസ്താവനയെ തുടര്‍ന്ന് തൊടുപുഴയില്‍ അക്രമം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ഇതിനിടെ, ആവശ്യമെങ്കില്‍ മാണിയെ സംരക്ഷിക്കുമെന്ന്‌ ഭക്ഷ്യമന്ത്രി ഭക്‌ഷ്യമന്ത്രി സി ദിവാകരന്‍ പറഞ്ഞു. കെ എം മാണിയെ തെരുവിലിട്ട്‌ അടിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മാണിയുടെ വിവാദപ്രസ്താവന. വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ തൊടുപുഴയില്‍ പി ജെ ജോസഫ് ആയിരിക്കും സ്ഥാനാര്‍ത്ഥിയെന്ന് ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് മാണി പ്രസ്താവിച്ചത്. പാര്‍ട്ടി തീരുമാനിച്ചാല്‍ താന്‍ തൊടുപുഴയില്‍ മത്സരിക്കുക തന്നെ ചെയ്യുമെന്ന് ജോസഫ് വ്യക്തമാക്കുക കൂടി ചെയ്തതോടെ സംഭവം വിവാദമാകുകയായിരുന്നു.

യു ഡി എഫിലെ തന്നെ ഘടകകക്ഷികള്‍ മാണിയുടെ ഈ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. മാണിയുടെ പ്രസ്താവനയ്ക്കെതിരെ തൊടുപുഴയില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :