പുല്ലുമേട് ദുരന്തത്തിന് പിന്നില്‍ തീവ്രവാദികള്‍?

തിരുവനന്തപുരം| WEBDUNIA|
PRO
പുല്ലുമേട് ദുരന്തം തീവ്രവാദികളുടെ സൃഷ്ടിയാണോ? റിസര്‍ച്ച്‌ ആന്‍റ് അനാലസിസ്‌ വിംഗി‌(റാ)ന്‍റെ പുതിയ കണ്ടെത്തല്‍ അനുസരിച്ച് പുല്ലുമേട് ദുരന്തത്തിന് തൊട്ടുമുമ്പ് തീവ്രവാദികള്‍ ശബരിമലയില്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. ദുരന്തത്തേക്കുറിച്ച് റാ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭ്യമായത്.

അയ്യപ്പന്‍‌മാരുടെ വേഷത്തില്‍ തീവ്രവാദികള്‍ ശബരിമലയില്‍ നുഴഞ്ഞുകയറിയതായാണ് വിവരം. ദുരന്തത്തിന് തൊട്ടുമുമ്പ് മൂന്ന് തീവ്രവാദികളുടെ സാന്നിധ്യമുണ്ടായിരുന്നു എന്നാണ് റാ കണ്ടെത്തിയിരിക്കുന്നത്. പുല്ലുമേട് ദുരന്തത്തിന് പിന്നില്‍ അസ്വാഭാവികമായി ചില കാര്യങ്ങള്‍ ഉണ്ടായിരുന്നു എന്ന നിഗമനത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

ബാഹ്യശക്തികളുടെ ഇടപെടലിനെ തുടര്‍ന്നാണ് പുല്ലിമേട്ടില്‍ ദുരന്തമുണ്ടായത് എന്നത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകും എന്നതിനാലാണ് ഈ വിവരം മൂടിവച്ചതെന്നറിയുന്നു. ദുരന്തത്തേക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ തുടക്കത്തില്‍ തന്നെ തീവ്രവാദികളുടെ പ്രവര്‍ത്തനം ദേശീയ അന്വേഷണ ഏജന്‍സിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നതായാണ് സൂചന.

പുല്ലുമേട്ടില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുകയും അസാധാരണമായ തിരക്ക് കൃത്രിമമായി സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടോ എന്നതിനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :