സംസ്ഥാനത്തെ മഴക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ അടിയന്തിരമായി 38 കോടി രൂപ അനുവദിച്ചതായി റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ അറിയിച്ചു. മഴക്കെടുതി വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലവര്‍ഷക്കെടുതിയുടെ കണക്ക് വെളളിയാഴ്ചയ്ക്കകം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും. കാലവര്‍ഷത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സൌജന്യ റേഷന്‍ ലഭ്യമാക്കും. മെയ് 25 മുതല്‍ ആരംഭിച്ച കാലവര്‍ഷത്തില്‍ ഇതുവരെ 95 പേര്‍ക്ക് ജീവന്‍ നഷ്‌ടപെട്ടിട്ടുണ്ട്. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരുലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും റവന്യൂമന്ത്രി അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. മഴക്കെടുതികളില്‍ സംസ്ഥാനത്തെമ്പാടുമായി 225 കോടി രൂപയുടെ നഷ്‌ടമുണ്‌ടായെന്നാണ് ഏകദേശ കണക്ക്. 609 വീടുകള്‍ പൂര്‍ണമായും 13415 വീടുകള്‍ ഭാഗികമായും തകര്‍ന്നു. സംസ്ഥാനത്തെ 564 വില്ലേജുകളില്‍ കാലവര്‍ഷക്കെടുതി രൂക്ഷമാണ്. സംസ്ഥാനത്താകെ 153 ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.