മഴക്കെടുതി: സംസ്ഥാനത്തിന്‍റെ കണക്കുകള്‍ തള്ളി

തിരുവനന്തപുരം| M. RAJU| Last Modified ശനി, 16 ഓഗസ്റ്റ് 2008 (15:44 IST)
വേനല്‍മഴക്കെടുതി സംബന്ധിച്ച്‌ സംസ്ഥാനം സമര്‍പ്പിച്ച കണക്കുകള്‍ കേന്ദ്രം തള്ളി. ദുരിതാശ്വാസ സഹായം ലഭിക്കണമെങ്കില്‍ കണക്കുകള്‍ പ്രത്യേക മാതൃകയില്‍ സമര്‍പ്പിക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്‌ നിര്‍ദ്ദേശം നല്‍കി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച് കത്തയച്ചത്. നിലവിലുള്ള അപേക്ഷയില്‍ സഹായം നല്‍കാനാവില്ലെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്‌. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്‌ ഇതേക്കുറിച്ച്‌ ഒരറിവും ലഭിച്ചിട്ടില്ലെന്ന്‌ റവന്യൂ വകുപ്പ്‌ അറിയിച്ചു. എന്നാല്‍ മഴക്കെടുതിയിലെ ദുരിതത്തിന്‍റെ കണക്കുകള്‍ കാണിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട എല്ലാ രേഖകളും സമര്‍പ്പിച്ചതായി റവന്യുമന്ത്രി കെ.പി.രാജേന്ദ്രന്‍ പറഞ്ഞു.

കേന്ദ്രം സഹായം നല്‍കാന്‍ തയ്യാറാല്ലെങ്കില്‍ അത്‌ വ്യക്തമാക്കണം. അല്ലാതെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ്‌ ഉത്തരവാദിത്വത്തില്‍ നിന്ന്‌ ഒഴിഞ്ഞു മാറുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :